രക്തത്തിൽ കൊവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. ന്യൂയോർക്കിലാണ് രക്തത്തിൽ കൊവിഡ് ആന്റിബോഡിയുമായി ഒരു കുഞ്ഞ് ജനിച്ചത്. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനിച്ചതിനു ശേഷം കുട്ടിയിൽ കൊവിഡ് ആന്റിബോഡി കണ്ടെത്തിയത്. ഇത് ആദ്യമായാണ് രക്തത്തിൽ കൊവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിക്കുന്നത്.
പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുൻപാണ് മാതാവ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിനു ശേഷം ജനിച്ച പെൺകുഞ്ഞിന്റെ രക്തം പരിശോധിക്കുകയും രക്തത്തിൽ കൊവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.
