പ്രതിദിന കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി. സംസ്ഥാനത്ത് രോഗവ്യാപനം കൈവിട്ട അവസ്ഥയിലേക്ക്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം കാര്യമായ പ്രതിരോധനടപടിയിലൂടെ രോഗത്തെ പിടിച്ചുനിര്‍ത്തുമ്ബോള്‍ കേരളത്തിന്റെ സ്ഥിതി നേര്‍വിപരീതമെന്നാണ് പഠനം. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനത്തിന്റെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പഠനത്തില്‍ പറയുന്നു.

പ്രതിദിന കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നു

.

അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ടെസ്റ്റിങ്ങില്‍ കേരളം വളരെ പിറകിലാണെന്നും പഠനം പറയുന്നു. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പരിശോധനാ നിരക്കില്‍ ഏറ്റവും പിന്നില്‍ കേരളമാണ്. കോവിഡ് സാഹചര്യത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്താനും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply