ഫ്രാൻസിൽ കത്തീഡ്രലിന് അടുത്ത് അക്രമം:3 മരണം

ഫ്രാൻസിലെ നൈസ് നഗരത്തിൽ ഒരു സ്ത്രീയുടെ തലഅകമി കത്തികൊണ്ട് അറുത്തുമാറ്റി.പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്ത്യൻ എടോസി പറഞ്ഞു. െെനസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി.

നിരവധിപ്പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഫ്രഞ്ച്ഭീകരവിരുദ്ധ വിഭാഗത്തോട് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രവാചക കാർട്ടൂണുകൾ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകൻ സാമുവൽ പാറ്റിയുടെ തലയറുത്തത് ഒക്ടോബർ ആദ്യമായിരുന്നു. ഈ കേസിൽ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നിരുന്നു. അധ്യാപകനെ കാട്ടിക്കൊടുത്തവരും അക്രമത്തിനു പ്രേരിപ്പിച്ചവരുമായവർ പൊലീസിന്റെ കസ്റ്റുഡിയിലാണ്.

Leave a Reply