ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പുറമേ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഹാര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുല്‍ദീപ് യാദവ് തുടങ്ങിയവരെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ ടീമില്‍ തിരിച്ചെത്തി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യ-ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് ഫൈനല്‍.
ഓഗസ്റ്റ് നാല് മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ കളിക്കുക.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രാഹനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടന്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

