കൊല്ലം: കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച്. വൈശാഖിന്റെ മൃതദേഹം സംസ്കാരിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.
വീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കുടവട്ടൂരിലെത്തിയത്. മൃതദേഹം കുടവട്ടൂർ എൽപി സ്കൂളിൽ പൊതുദർശനത്തിന് വച്ചിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിനായി മന്ത്രി കെ.എൻ. ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു.
തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്പാലയത്തില് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.

