രാജ്യത്ത് പിടിവിട്ട് കോവിഡ്;ആദ്യമായി മരണസംഖ്യ നാലായിരം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം തുടങ്ങിയതിന്​ ശേഷം ഇതാദ്യമായി മരണസംഖ്യ നാലായിരം കടന്നു. 4,187 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 4,01,078 പേര്‍ക്ക്​ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ ഇതുവരെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു.

2,38,270 മരണമാണ്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തത്​. 3,18,609 പേര്‍ക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 1,79,30,960 പേര്‍ക്കാണ്​ ഇതുവരെ രോഗമുക്​തിയുണ്ടായത്​. 37,23,446 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 16,73,46,544 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ട്​.

മഹാരാഷ്​ട്ര, യു.പി, കേരള, കര്‍ണാടക, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ രോഗികളില്‍ ഭൂരിപക്ഷം പേരും.

രോഗബാധ ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. കേരള, കര്‍ണാടക, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്​ട്രയും യു.പിയും നിയന്ത്രണങ്ങള്‍ നീട്ടിയിരുന്നു.