നിരാലാംബരായവരെ കോവിഡ് പിടികൂടിയതിന്റെ ഏറെ സങ്കടകരമായ വാർത്തയിലേക്ക്…. അശരണരായ മാനസികവൈകല്യങ്ങളുള്ള 78 അന്തേവാസികൾ ഉൾപ്പെടെ 84 പേർക്ക് കോവിഡ് പോസറ്റീവ് ആയതോടെ കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേൽ ആശ്രമത്തിൽ കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങി. ആശ്രമത്തെ
കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് കോവിഡ് രോഗ പരിചരണ (ഡിസിസി) കേന്ദ്രമാക്കി.
78 അന്തേവാസികൾക്കൊപ്പം ഡയറക്ടർക്കും , അസിസ്റ്റന്റ് ഡയറക്ടർക്കും, 3 വോളന്റിയർമാർക്കും, ഡ്രൈവർക്കുമാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോക്ടർ, നേഴ്സ് ഉൾപ്പെടെ ആതുര സേവനം ഇവിടെ ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.

