പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാകുന്നു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം എന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.തൃശ്ശൂരിലെ ചികില്‍സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ. ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാന്‍ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്.മണികുമറിനു അഭിഭാഷകനായ അനില്‍ തോമസ്, ഡെമോക്രട്ടിക് പാര്‍ടി പ്രസിഡണ്ട്‌ ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്നിവര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തും കോടതിയുടെ പരിഗണനയ്ക്ക് വരും.