കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാക്സിന്റെ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് വാക്സിന്‍ നിര്‍മാതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാക്സിന്റെ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. നിലവില്‍ 150 മുതല്‍ 210 രൂപ വരെ നല്‍കിയാണ് കേന്ദ്രപൂളിലേക്ക് കൊവിഷീല്‍ഡും കൊവാക്സിനും വാങ്ങുന്നത്. ഇത് പര്യാപ്തമല്ല.

വില വര്‍ധിപ്പിച്ചാല്‍ മാത്രമേ ഗവേഷണത്തിനും വിതരണത്തിനും നിര്‍മാണത്തിനുമുള്ള മൂലധനം കണ്ടെത്താന്‍ സാധിക്കുക ഉള്ളുവെന്നാണ് ഇരുകമ്ബനികളുടെയും നിലപാട്. ഈ കാര്യം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ കമ്ബനി അറിയിച്ചുവെന്നും സൂചന. ഈകാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകളും സജീവമാണ്. ഇതിനോടകം വന്‍ തുക വാക്സിന്‍ നിര്‍മാണത്തിനും ഗവേഷണത്തിനും കമ്ബനികള്‍ ചിലവഴിച്ചു.