ആപ്പിളിന്റെ ആപ്പ് സ്റ്റോറിനും ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിനും പകരം ഇന്ത്യന്‍ ആപ്പ് സ്റ്റോര്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

ആപ്പിളിന്റെ ആപ്പ് സ്റ്റോറിനും ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിനും പകരം ഇന്ത്യന്‍ ആപ്പ് സ്റ്റോര്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോര്‍ നിര്‍മിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ ആപ്പുകള്‍ക്കു മാത്രമായി ഒരു പ്ലേ സ്റ്റോര്‍ മുമ്ബ് വികസിപ്പിച്ചിരുന്നു.

ഇതിനോടൊപ്പം മറ്റു ആപ്പുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഡാക് വികസിപ്പിച്ച ആപ്പ് സ്റ്റോറില്‍ നിലവില്‍ ഉമാംങ്‌, ആരോഗ്യസേതു, ഡിജിലോക്കര്‍ ഉള്‍പ്പെടെ 61 സര്‍ക്കാര്‍ ആപ്ലിക്കേഷനുകളാണുള്ളത്. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് ചില ഇന്ത്യന്‍ ടെക് കമ്ബനികള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍

ഇന്ത്യയില്‍ 50 കോടിയോളം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്.

ഗൂഗിളിന്റെ പുതിയ നയങ്ങള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നുവെന്ന ആരോപണം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ആപ്പ് സ്റ്റോര്‍ നിര്‍മിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply