ചെന്നൈ മൃഗശാലയിലെ നാല് സിംഹങ്ങൾക്ക് ഡെൽറ്റ വേരിയന്റ് കണ്ടെത്തി

ചെന്നൈ: വണ്ടലൂര്‍ മൃഗശാല എന്നറിയപ്പെടുന്ന ചെന്നൈയിലെ അരിഗ്നാര്‍ അന്ന സുവോളജിക്കല്‍ പാര്‍ക്കിലെ നാല് സിംഹങ്ങള്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തി.കൂടാതെ രോഗലക്ഷണങ്ങള്‍ കാണിച്ച 11 സിംഹങ്ങളില്‍ ഒമ്ബത് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് സിംഹങ്ങള്‍ മരിച്ചു.സിംഹങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം മൃഗശാല സാമ്ബിളുകള്‍ എടുത്ത് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് അയച്ചിരുന്നു.