കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനാകുന്നതല്ലെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനാകുന്നതല്ലെന്നും ആറോ എട്ടോ ആഴ്ചയ്ക്കകം തുടങ്ങുമെന്നും എയിംസ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് പല ഭാഗങ്ങളിലും അണ്‍ലോക്കിംഗ് ആകകിയിരിക്കുന്ന സാഹചര്യത്തില്‍ എയിംസിലെ വിദഗ്ദ്ധന്‍ രണ്‍ദീപ് ഗുലേറിയയെ ഉദ്ധരിച്ച്‌ എന്‍ഡിടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. രാജ്യം നേരിടുന്ന അടുത്ത വെല്ലുവിളി വന്‍ ജനസംഖ്യയ്ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട ഇടവേളകളുമാണെന്നും പറയുന്നു.

രാജ്യം അണ്‍ലോക്കിലേക്ക് നീങ്ങുമ്ബോള്‍ കോവിഡ് അനുസൃതമായിട്ടുളള ശീലത്തിന്റെ അഭാവത്തിനും തുടക്കമാകും. ഒന്നാം തരംഗത്തില്‍ നിന്നും രണ്ടാം തരംഗത്തില്‍ നിന്നും പഠിക്കാതെ വീണ്ടും ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ ഒരുമിക്കുകയുമാണ്.

ഇത്തരം കൂടിച്ചേരലുകള്‍ വളരെ കുറച്ച്‌ സമയം കൊണ്ട് കേസുകളുടെ എണ്ണം കൂടാനും അത് രാജ്യം മുഴുവന്‍ പടരാനും ഇടയാകും. മൂന്നാം തരംഗം ഒഴിവാക്കാനാകില്ല. വളരെ കുറച്ച്‌ ആഴ്ചകള്‍ കൊണ്ട് തന്നെ അത് രാജ്യത്തെ പിടികൂടും. ഇതെല്ലാം കോവിഡ് അനുസരിച്ചുള്ള ശീലങ്ങളും ആള്‍ക്കൂട്ടത്തിനെ തടയുന്നതിനെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്.

രാജ്യത്ത് രണ്ടു ഡോസുകളുടെ വാക്‌സിനേഷന്‍ നടന്നിട്ടുള്ളത് കേവലം അഞ്ചു ശതമാനം ആള്‍ക്കാരില്‍ മാത്രമാണ്. ഈ വര്‍ഷം അവസാനത്തോടെ 130 കോടിയില്‍ 108 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും. വാക്‌സിനേഷനാണ് ഇനി രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പുതിയ തരംഗം വ്യാപകിക്കന്‍ മൂന്ന് മാസമെങ്കിലും എടുക്കും. ഇതിന്റെ സമയം കുറയുന്നത് പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. കോവിഡ് പ്രതിരോധ രീതിയിലുള്ള പെരുമാറ്റം വളര്‍ത്തിയെടുക്കാന്‍ കര്‍ശന നിരീക്ഷണം വേണം. കഴിഞ്ഞ തവണ കോവിഡിന്റെ പുതിയ വേരിയന്റിനെയാണ് കണ്ടത്. പുറത്ത് നിന്നും വികസിച്ച്‌ ഇവിടെ എത്തി അനേകരെ കീഴ്‌പ്പെടുത്തുകയായിരുന്നു. വൈറസിനെ നിശബ്ദമാക്കല്‍ തുടരേണ്ടതുണ്ട്. അതിനായി ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അതിജീവനം സാധ്യമാക്കണം.

പോസിറ്റീവിറ്റി നിരക്ക് അഞ്ചിന് മുകളിലേക്ക് പോകാതെ തടഞ്ഞുനിര്‍ത്തിയ മിനിലോക്ക് ഡൗണാണ് ആവശ്യം. വാക്‌സിനേഷന്‍ നടക്കാത്ത സാഹചര്യത്തില്‍ വരും മാസങ്ങളില്‍ തന്നെ നമ്മള്‍ മൂന്നാം തരംഗത്തിന് കീഴ്‌പ്പെടും. ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന, ട്രാക്കിംഗ്, ചികിത്സ എന്നിവ ഉറപ്പാക്കുകയാണ് വേണ്ടത്. മൂന്നാം തരംഗത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞുവരുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ഒന്നാം തരംഗത്തില്‍ വൈറസ് ഇത്രവേഗം പടര്‍ന്നിരുന്നില്ല. രണ്ടാം തരംഗത്തില്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. വൈറസ് കൂടുതല്‍ അപകടകാരിയായി. മൂന്നാം തരംഗത്തിലെ ഡല്‍റ്റാ വൈറസ് അതിനേക്കാള്‍ വേഗത്തിലാകും പടരുക. രണ്ടാം തരംഗത്തില്‍ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നം ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവയുടെ അഭാവമായിരുന്നു. മൂന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മൂന്നാം തരംഗത്തില്‍ ഇവിടെ എട്ടു ലക്ഷം കേസുകള്‍ എങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും എയിംസ് വിദഗ്ദ്ധന്‍ പറയുന്നു.