പോള്‍ ആറാമന്‍മാര്‍പാപ്പായും ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍റൊമാനോയുമടക്കം 7 പേര്‍ വിശുദ്ധപദവിയിലേക്ക്.
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ദിവ്യബലിമദ്ധ്യേ രക്തസാക്ഷിയായ ആര്‍ച്ച്ബിഷപ്പ് ഓസ്കാര്‍ റോമറോ എന്നിവരും വാഴ്ത്തപ്പെട്ടവരുടെ നിരയിലുള്ള മറ്റ് അഞ്ച് പേരും വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 14 നായിരിക്കും പ്രഖ്യാപനം. ഫ്രാന്‍സീസ്പാപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിശുദ്ധനാമകരണത്തിന്‍റെ കര്‍ദ്ദിനാള്‍ തിരുസംഘമാണ് 7 പേരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഏഴുപേരില്‍ ഒരാള്‍ അല്മായനാണ്.
ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പായായ പോള്‍ ആറാമന്‍ പാപ്പാ വി.ബലിമദ്ധ്യേ വിമതരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമാരോ, ഇറ്റലിക്കാരന്‍ നൂണ്‍ഷ്യോ സുപ്രസിയോ (ഇദ്ദേഹം അല്മായനാണ്)
ഇറ്റലിക്കാരനായ രൂപതാവൈദികന്‍ ഫാ. വിന്‍ചേന്‍സോ റൊമാനോ, വി.കൊച്ചുത്രേസ്യായുടെ സഭയുടെ സംരക്ഷകരായ സഹോദരിമാര്‍ എന്ന സഭയുടെ സ്ഥാപകയായ സി. സെറീയ ഇഗ്നാസിയ, യേശുവിന്‍റെ എളിയ ദാസികള്‍ എന്ന സന്ന്യാസസമൂഹത്തിന്‍റെ സ്ഥപകയായ സി.മരിയ കാതറിന്‍ കാസ്പര്‍ എന്നിവരാണ് വിശുദ്ധരുടെ നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍…

