സ്വിസ് ഗാര്‍ഡിന്‍റെ വിവാഹം ആശീര്‍വദിക്കാന്‍ കാര്‍മ്മികനായി മാര്‍പാപ്പാ അതിഥികളില്‍ അമ്പരപ്പുളവാക്കിക്കൊണ്‍് സ്വിസ്ഗാര്‍ഡായ ലൂക്കാ ഷേഫറിന്‍റെയും ലെറ്റീഷ്യ വേറായുടെയും വിവാഹം ആശീര്‍വദിക്കാനായി എത്തിയത് സാക്ഷാല്‍ ഫ്രാന്‍സീസ് പാപ്പാ. വത്തിക്കാനിലെ സെന്‍റ് സ്റ്റീഫന്‍സ് ഓഫ് അബിഡീനിയന്‍സ് പള്ളിയിലായിരുന്നു വിവാഹം. ഫ്രാന്‍സീസ് പാപ്പായാണ് വിവാഹം ആശീര്‍വദിക്കുന്നതെന്ന കാര്യം ദമ്പതികള്‍ക്കുമാത്രമാണ് അറിയാമായിരുന്നത്. കര്‍മ്മത്തില്‍ പങ്കാളിയായിരുന്ന ഫാ. ഒമര്‍ റെപ്പോഡോപോലും മാര്‍പാപ്പായുടെ സാന്നിധ്യത്തില്‍ സ്തബ്ധനായിപ്പോയി. മാര്‍പാപ്പായുടെ സംരക്ഷണചുമതലയുള്ള സ്വിസ്ഗാര്‍ഡിലെ അംഗമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ലൂക്കാ. വത്തിക്കാന്‍ മ്യൂസിയത്തിലെ ജീവനക്കാരിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് വേര. സ്വര്‍ഗ്ഗതുല്യമായ സന്തോഷമാണ് തങ്ങള്‍ക്കിപ്പോള്‍ ഉള്ളതെന്ന് ദമ്പതികള്‍ പറഞ്ഞ മാര്‍പാപ്പാ ഇതിനു മുന്‍പും പൊതുവായ വിവാഹം ആശീര്‍വ്വദിച്ചിട്ടുണ്‍്.

Leave a Reply