ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുമ്ബോള്‍ കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.
വിവിധ സംസ്ഥാനങ്ങളിലായി 4,08,212 സജീവ കേസുകളാണ് നിലവിലുള്ളത്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊവിഡ് കേസുകള്‍ കുറയുന്നതില്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ 43,31,50,864 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്.
ഇന്നലെ കേരളത്തിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.18,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

