തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. ഒരു സീറ്റ് പോലും ഇല്ലാതെ നില്‍ക്കാനാവില്ല. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എന്‍ഡിഎയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു.
പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫില്‍ പ്രവര്‍ത്തിക്കാനാണ് പി സി തോമസിന്‍റെ തീരുമാനം. ഇത്തവണ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും പി സി തോമസ് അറിയിച്ചു. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി ജെ തോമസ് തന്നെയായിരിക്കുമെന്നും താന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരിക്കുമെന്നും പി സി തോമസ് അറിയിച്ചു.