സു​പ്രീം​കോ​ട​തി സ്​​റ്റേ ; സെ​പ്​​റ്റം​ബ​ര്‍ 13 വ​രെ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കും

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ സെ​പ്​​റ്റം​ബ​ര്‍ 13 വ​രെ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കും.

13ന്​ ​കേ​സ്​ കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​േ​മ്ബാ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ വ്യ​ക്ത​​മാ​ക്കി വി​ശ​ദ സ​ത്യ​വാ​ങ്​​മൂ​ലം നല്‍കാനാണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​െന്‍റ​ ഇപ്പോഴത്തെ തീ​രു​മാ​നം. തു​ട​ര്‍​ന്നു​ള്ള കോ​ട​തി ന​ി​ര്‍​ദേ​ശം നോ​ക്കി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്​​ച പ​രീ​ക്ഷ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ അ​പ്ര​തീ​ക്ഷി​ത സ്​​റ്റേ വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കാ​തെ ഒാ​ഫ്​​ലൈ​ന്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ്​ കോ​ട​തി ഇ​ട​പെ​ട​ല്‍ ഉണ്ടായിരിക്കുന്നത്. പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ വ്യാ​പ​ക ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഒ​രു ദി​വ​സം പോ​ലും ക്ലാ​സ്​ റൂം ​അ​ധ്യ​യ​നം ല​ഭി​ക്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​ല്ലാം മാ​തൃ​ക പ​രീ​ക്ഷ ന​ട​ന്ന​പ്പോ​ള്‍ ഇൗ ​വ​ര്‍​ഷം ന​ട​ത്തു​ന്നി​ല്ലെ​ന്ന​തും പ​രാ​തി​യാ​യി.