ചെങ്കല്ലിൽ മാലാഖാമാരുടെ ഗ്രാമം തുറന്നു


പൊൻകുന്നം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശ്വാസമേകുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ സമഗ്രപദ്ധതിയായ “ഏയ്ഞ്ചൽസ് വില്ലേജി’ന്‍റെ വെഞ്ചരിപ്പ് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.
ഇതോടനുബന്ധിച്ചു നടന്ന യോഗം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ അധ്യക്ഷതയിൽ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റത്തിൽ മുഖ്യപ്രഭാഷണവും ബിയാറ്റ് ഓർഗാനിക് ഉത്പ്പന്നങ്ങളുടെ ഉദ്ഘാടനം വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും നിർവഹിച്ചു. എലിക്കുളം ഇൻഫന്‍റ് ജീസസ് പള്ളി വികാരി ഫാ. ജസ്റ്റിൻ പഴേപറന്പിൽ, പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, ഗോസ്പ ഫാം ബയോളജിക്കൽസ് ഡയറക്ടർ ഡോ. സണ്ണി ജോർജ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മേരി ഫിലിപ്പ് എസ്എച്ച്, പഞ്ചായത്ത് മെംബർ ജിജി നടുവത്താനി എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ സ്വാഗതവും ആശാനിലയം സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്‌സിജെജി നന്ദിയും പറഞ്ഞു.
42 വർഷമായി പൊൻകുന്നത്തുപ്രവർത്തിച്ചിരുന്ന ആശാനിലയം സ്പെഷൽ സ്കൂൾ, പുതിയതായി ആരംഭിക്കുന്ന ആശ്വാസ് പരിശീലനകേന്ദ്രം, “ഏയ്ഞ്ചൽസ് ഹോം’ എന്ന പേരിൽ ഭിന്നശേഷി കുട്ടികളോടൊപ്പം മാതാപിതാക്കൾക്ക് താമസിക്കുന്നതിനുള്ള അപ്പാർട്ട്മെന്‍റ്, ആശാകിരണ്‍, ആശാനികേതൻ എന്നീ ആണ്‍കുട്ടികൾക്കുവേണ്ടിയുള്ള ബോർഡിംഗ് ഹൗസുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചെങ്കല്ലേൽ 19ാം മൈലിലെ ഏയ്ഞ്ചൽസ് വില്ലേജ്.

ചെങ്കൽ പത്തൊന്പതാംമൈലിലെ ഏയ്ഞ്ചൽസ് വില്ലേജിന്‍റെ ഉദ്ഘാടനം മാർ മാത്യു അറയ്ക്കൽ നിർവഹിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമീപം.

Leave a Reply