ഇനി മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും ബസ് നിര്‍ത്തും

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ പുതിയ നടപടിയുമായി കെഎസ്‌ആര്‍ടിസി. ഇനി മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും ബസ് നിര്‍ത്തും. അതോടൊപ്പം എവിടെ നിന്നു വേണമെങ്കിലും യാത്രക്കാര്‍ക്ക് ബസില്‍ കയറുകയും ചെയ്യാം.

ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നത്. മാത്രവുമല്ല, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്നും എംഡി ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യൂണിറ്റ് ഓഫീസര്‍മാരും, ഇന്‍സ്‌പെക്ടര്‍മാരുമായും, യാത്രക്കാരുമായി കൂടിയാലോചിച്ച്‌ അണ്‍ലിമിറ്റഡ് ഓര്‍ഡിനറികള്‍ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Leave a Reply