രാജ്യത്ത് 24 മണിക്കൂറിനിടെ 30, 256 പേര്‍ക്ക് കൊവിഡ്

ഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30, 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 295 പേരാണ് കൊവിഡ് മൂലം മരിച്ചത്.

3,18,181 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകള്‍ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

അതെ സമയം രാജ്യത്തെ ആകെ കൊവിഡ് മരണം 4,45,133 ആയി.ഇതുവരെ 3,27,15,105 പേര്‍ രോ​ഗമുക്തി നേടി. 33,478,419 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. രോഗമുക്തി നിരക്ക് 97.72 ആയി ഉയര്‍ന്നു . 24 മണിക്കൂറിനിടെ 37,78,296 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു . ഇതുവരെ രാജ്യത്ത് 80,85,68,144 കോടി ഡോസ് വാക്സിനേഷന്‍ നടത്തി .

അതിനിടെ, കൊവിഷീല്‍ഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ അറിയിച്ചു . രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കും യുകെയില്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.