ഇന്ത്യയിൽ മഴയുടെ തോത് വർധിക്കുന്നു; 2019 ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷം

ഇന്ത്യയില്‍ മഴ ലഭിക്കുന്നതിന്റെ തോത് കൂടുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം. 2012 മുതലുള്ള കണക്കുകള്‍ പരിശോധന നടത്തിയാണ് വിലയിരുത്തല്‍.

2012 മുതല്‍ ‘അതിതീവ്രതയിലും’ ‘വളരെ ശക്തമായും’ പെയ്യുന്ന മഴയുടെ എണ്ണം കൂടിയതായി ഭൗമശാസ്ത്ര മന്ത്രാലയം. 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ 2019ലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 2012ല്‍ 185 സ്റ്റേഷനുകളില്‍ അതിതീവ്ര മഴ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ ഇത് 85 ശതമാനം വര്‍ധിച്ച്‌ 341 എണ്ണമായെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിനും ഇത് കാരണമായി. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നതായും ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നു.