കേരളത്തിൽ നാളെ ന്യുനമർദം,കാലവർഷം ആൻഡമാനിൽ എത്തി

കാലവർഷം ആൻഡമാനിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും.


ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ മേയ് 24 ന് രൂപപ്പെടും. മേയ്‌ 26 ന് ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ, മേയ്‌ 24-27 വരെ ശക്തമായ മഴക്ക് സാധ്യത.

ടൗട്ടെ മാതൃകയിൽ പെട്ടെന്ന് ശക്തിപ്പെടുന്ന പ്രകൃതമാണ് യാസ് ചുഴലിക്കാറ്റിനും. വടക്കൻ ഒഡീഷക്കും ബംഗാളിനും ഇടയിൽ കര കയറും.

മൺസൂൺ കാലത്തേതിനു സമാനമായി തെക്കു പടിഞ്ഞാറൻ കാറ്റ് സജീവമാണ്.