ബീഹാറിൽ നദിയില്‍ ബോട്ട് മുങ്ങി; അപകടത്തില്‍ 20 പേരെ കാണാതായി, ഒരു മരണം

പട്‌ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ സികര്‍ഹാന നദിയില്‍ 25 പേരുമായി ബോട്ട് മുങ്ങി. അപകടത്തില്‍ 20 പേരെ കാണാതായി.

അതേസമയം ഒരാള്‍ മരിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്‌.

അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയപ്പെടുന്നു. രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നാട്ടുകാരുടെ സഹായത്തോടെ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടെടുത്തു. നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്‍ഡിആര്‍എഫും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ട് . സ്ഥലത്ത് വന്‍ ജനക്കൂട്ടമാണ്.