ഭൗതിക ശാസ്ത്ര രംഗത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; ബഹുമതി സ്യൂറോ മാനേബേ, ക്ലോസ് ഹാസെൽമാൻ, ജോർജിയോ പാരീസി എന്നിവർക്ക്

ന്യൂയോര്‍ക്ക്: ഭൗതിക ശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണ ഭൗതികശാസ്ത്ര മേഖലയിലെ പുരസ്‌കാരം ലഭിച്ചത്.

പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് നൊബേല്‍ ലഭിച്ചത്.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് പ്രഖ്യാപനം നടത്തിയത്. ഭൂമിയിലെ കാലവസ്ഥ, ആഗോള താപനം ഇവയെ കണക്കാക്കുന്ന സംവിധാനങ്ങളെക്കുറിച്ചാണ് ഒരു ഗവേഷണം. രണ്ടാമത്തേത് ഭൗതിക ചലനങ്ങള്‍ ആറ്റങ്ങള്‍ മുതല്‍ ഗ്രഹങ്ങള്‍ വരെ ഏങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതിലാണ്.

ജപ്പാന്‍ ശാസ്ത്രജ്ഞനായ സ്യൂക്യൂറോ മാനേബേ, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെല്‍മാന്‍, ഇറ്റലിക്കാരനായ ജോര്‍ജിയോ പാരീസി എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.