ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍.
ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.
പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം.
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കര്‍ഷക ഐക്യവും നീതിയും വിജയത്തിലേക്കെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

