ന്യൂഡല്‍ഹി: രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. സുശീല്‍ ചന്ദ്ര സ്ഥാനമൊഴിഞ്ഞതോടെയാണ് 2020 സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമീഷനിലുള്ള രാജീവ് കുമാര്‍ മുഖ്യ കമീഷണറായി നിയമിതനായത്.ഈവര്‍ഷം ജൂലൈ-ആഗസ്റ്റില്‍ നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമാണ് പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്കുമുന്നിലുള്ള പ്രധാന ചുമതലകള്‍. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ കാലാവധി.

