അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; നൂറുകണക്കിന് ആളുകൾ മരിച്ചെന്ന് റിപ്പോർട്ട്

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്ബമെന്ന് റിപ്പോര്‍ട്ട്. 155 പേര്‍ മരി.ച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച്‌ രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.