എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും ഏപ്രില്‍ 29 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും നിരോധനം. ഏപ്രില്‍ 29 വരെ നിരോധനം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്.

ബംഗാളിലും അസമിലും ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച്‌ 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 29 ന് 7.30 വരെയും എക്‌സിറ്റ് പോളുകള്‍ നടത്തുകയോ ഫലം മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കാനോ പാടില്ല.

വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 49 മണിക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റ് സര്‍വേകളോ ഏതെങ്കിലും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Leave a Reply