ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നതോടെ, ഇന്ത്യ ബ്രസീലിനെ മറികടുന്നു.
64,60,250പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് ഏറ്റവും തീവ്രമായി കോവിഡ് ബാധിച്ച രാജ്യം. ഇന്ത്യയില്‍ 42,04,614പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1016മരണവും റിപ്പോര്‍ട്ട് ചെയ്തു.
71,642 പേര്‍ക്കാണ് ആകെ ജീവന്‍ നഷ്ടമായത്. രോഗബാധയെത്തുടര്‍ന്ന് നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 8,83,862പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,276പേര്‍ മരിച്ചു.
ബ്രസീലില്‍ 41,37,606പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 1,93,250പേര്‍ മരിച്ചു. 1,26,686പേരാണ് ബ്രസീലില്‍ മരിച്ചത്.

