കൊല്ലം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ റജിസ്ട്രേഷൻ ഓഗസ്റ്റ് 5ലേക്കു മാറ്റി

തിരുവനന്തപുരം∙ കൊല്ലത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നാം തീയതില്‍നിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫിസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.