ഓപ്പറേഷന്‍ ഫോക്കസ് 3 തുടരുന്നു; ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1,279 കേസുകള്‍

ടൂറിസ്റ്റ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന രണ്ടാം ദിവസത്തിലേക്ക്.

ഇന്നും കര്‍ശന പരിശോധന നടത്തും. ഓപ്പറഷന്‍ ഫോക്കസ് 3 എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1279 കേസുകളാണ്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക.

ഇതില്‍ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ആദ്യ ദിവസം 134 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.