പുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു1; ആദ്യ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു; ബിഎ5 യുഎസില്‍ പടരുന്നു

ഇന്ത്യയില്‍ ഒമിക്രോണിന്‍റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്‍റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്ബിളാണ് പോസിറ്റീവായത്.ഗുജറാത്ത് ബയോടെക്നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. നിലവില്‍ യുഎസില്‍ ഒമിക്രോണിന്‍റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു