വൈസ് ചാന്‍സലര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ വേണ്ടെന്ന് വി.സിമാരുടെ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. തുടര്‍ തീരുമാനം അറിഞ്ഞ ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് വി.സിമാര്‍ അറിയിക്കുന്നത്.
ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതില്‍ പിന്നീട് തീരുമാനം കൈക്കൊള്ളും. കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
ഇന്നലത്തെ സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ വി.സിമാര്‍ക്ക് തിരിച്ചടിയാണെന്നാന്ന് വിലയിരുത്തല്‍. സര്‍ക്കാരുമായി കൂടിയാലോചിച്ച് വി.സിമാര്‍ അന്തിമ തീരുമാനമെടുക്കും.

