ക​ണ​മ​ല​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റിഞ്ഞു

പ​ത്ത​നം​തി​ട്ട: ക​ണ​മ​ല​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ണ​മ​ല​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ അ​ട്ടി​വ​ള​വി​ലാ​ണ് സം​ഭ​വം.

ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ബ​സ് താ​ഴ്ച​യി​ലേ​ക്ക് വീ​ണി​ല്ല. ബ​സി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.