ബിനോയ് വിശ്വം എം പി അറസ്റ്റില്‍

ബിനോയ് വിശ്വം എം പി അറസ്റ്റില്‍. തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്.