രാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തമാകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കര്‍ഷകര്‍ ഇന്ന് കർഷക മാര്‍ച്ച് നടത്തും.താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങുന്നത്.
2020 ലെ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിന്റെ വാര്‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം ആരംഭിക്കുന്നത്. കര്‍ഷക സമരത്തിന്റെ അടുത്തഘട്ടത്തിന്റെ ആരംഭമാണ് ഇന്നത്തെ സമരമെന്നാണ് കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്. വായ്പ എഴുതി തള്ളുക, ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നു.മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും. ഡിസംബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വാഗ്ദാനലംഘനം ഉയര്‍ത്തി സര്‍ക്കാരിനെതിരേ വന്‍ സമരത്തിന് ലക്ഷ്യമിടുകയാണ് കര്‍ഷകര്‍.

