നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച; പ്രതിഷധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഇന്ധന സെസ് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും. നിയമസഭക്ക് അകത്തും പുറത്തും, ചോദ്യോത്തരവേള മുതല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എല്‍ഡിഎഫില്‍ ഉയരുന്നുണ്ട്.