മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡുലാർ ഓപ്പറേഷൻ തിയേറ്റർ സമുച്ചയം നാടിനായി സമർപ്പിച്ചു

ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്ത് ആതുര ശുശ്രൂഷയുടെ ദീപസ്‌തംഭമായി കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രശോഭിക്കുന്ന മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ആരോഗ്യമേഖലയിൽ ഒരു പുതിയ ചുവടുകൂടിവെച്ചിരിക്കുകയാണ്. അത്യാധുനിക സർജിക്കൽ കെയർഫ്ളോറും ലോകോത്തര നിലവാരമുള്ള മോഡുലാർ തിയേറ്റർ കോംപ്ലക്‌സും സംസ്ഥാന ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.

അത്യാധുനിക രീതിയിലുള്ള 6 ഓപ്പറേഷൻ തിയേറ്ററുകൾ ഉൾക്കൊള്ളുന്ന തീയേറ്റർ സമുച്ചയത്തിൽ സർജിക്കൽ ICU, പോസ്റ്റ് ഓപ്പറേറ്റീവ് ICU, ട്രാൻസ് പ്ലാന്റ്റ് ICU, CSSD ഡിപ്പാർട്ട്‌മെന്റ്റ് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നു.

കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഡിപ്പാർട്ട്മെൻ്റ്, മദർ ആൻഡ് ചൈൽഡ് കെയർ സെന്റ്റർ, റേഡിയോളജി ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഫാർമസി, 60 പേഷ്യൻ്റ് റൂമുകളും പുതിയ ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്നു. ഹൈറേ ഞ്ച് മേഖലയിൽ കഴിഞ്ഞ 60 വർഷക്കാലമായി ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനം അനുഷ് ഠിക്കുന്ന MMT ഹോസ്‌പിറ്റൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാഞ്ഞിരപ്പള്ളി, പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, റാന്നി താ ലൂക്കുകളിലെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്രയമാണ്