ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിധി സുപ്രീംകോടതി വിധിയോടെ അസാധുവായതോടെ രാഹുല്‍ വീണ്ടും വയനാട് എംപിയാകും. സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഉണ്ടായത് .
മനു അഭിഷേക് സിങ്‌വിയാണ് രാഹുലിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയപ്പോഴാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നല്‍കണമെങ്കില്‍ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാക്ഷി പോലും പരാമര്‍ശം അപകീര്‍ത്തിപ്പെടുത്താനെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷൻ വാദിച്ചു.
പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ് രാഹുല്‍ പ്രകടിപ്പിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ല. അദ്ദേഹം കുറ്റവാളിയല്ല. പരമാവധി ശിക്ഷ നല്‍കാൻ കൊലക്കേസോ ബലാത്സംഗക്കേസോ അല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാനായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം. രാഹുല്‍ മനഃപുര്‍വം നടത്തിയ പ്രസ്താവനയാണെന്നാണ് പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഭിഭാഷകനായ മഹേഷ് ജഠ്മലാനി ഹാജരായി. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഇരുവിഭാഗക്കാര്‍ക്കും വാദിക്കാൻ15 മിനിറ്റ് ആണ് നല്‍കിയത്.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചത്. ഈ പരാമര്‍ശമാണ് കേസിന് കാരണമായത്. പൂര്‍ണേശിന്റെ പരാതിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് സൂററ്റ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു.

