ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ റദ്ദാക്കി തമിഴ്‌നാട്

ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍‌ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകകാരം സപ്ലിമെന്‍ററി പേപ്പറുകളിലും ഓള്‍ പാസ് നല്‍കും. പരീക്ഷഫീസ് അടച്ച എല്ലാവരെയും വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം. ഹാജര്‍, ഇന്‍റേണണല്‍ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗ്രേഡ് നല്‍കുന്നത്. ഉത്തരവ് മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക.

Leave a Reply