ഗുരുതരമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ സമാധാനപൂർണം

ഇടുക്കി : ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

ഇതിനെ തുടർന്ന് ജില്ലയിൽ ഇന്ന് നടക്കാനിരുന്ന സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.

ഹര്‍ത്താല്‍ ബഹിഷ്കരിക്കും

കട്ടപ്പന: യുഡിഎഫ് ഹര്‍ത്താല്‍ ബഹിഷ്കരിച്ച്‌ ജില്ലയിലെ വ്യാപാരി വ്യവസായി സമിതിയില്‍ അംഗങ്ങളായവരുടെ മുഴുവൻ സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ മജീഷ് ജേക്കബ്, എം.ആര്‍. അയ്യപ്പൻകുട്ടി, സുജിത് രാജൻ, എം. ജഹാംഗീര്‍ എന്നിവര്‍ അറിയിച്ചു.