ദില്ലി: രാജ്യത്ത് ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ വിലയില്‍ മാറ്റം വന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപയും 82 പൈസയുമായി. ഡീസലിന് 94 രൂപയും 77 പൈസയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 88 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 26 പൈസയുമാണ് വില. ഡീസലിന് 96 രൂപ 03 പൈസയുമായി. അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്‌റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാനുള്ള പ്രധാനകാരണം.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചത്. പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണ്. നേരത്തെ , അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവില കുതിച്ച് നൂറ് കടന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.