കൊച്ചി : എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്.ബി.ഐ. 10,000 രൂപയോ അതിന് മുകളിലോ പണം പിന്‍വലിക്കുമ്ബോള്‍ ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.
ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്ബറിനൊപ്പം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറിലേക്ക് വരുന്ന ഒ.ടി.പി കൂടി നല്‍കിയാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു. സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.

