തിരുവനന്തപുരം: ബജറ്റിന്മേലുള്ള ധനാഭ്യർഥന ചർച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാകും. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി വിഷയമാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുക.
വാർഡ് വിഭജന ബില്ല് ചർച്ചകള്‍ കൂടാതെ പാസാക്കിയ സർക്കാർ നടപടിയും പ്രതിപക്ഷം സഭാതലത്തില്‍ ഉയർത്തും.ചർച്ചകള്‍ കൂടാതെ ബില്ല് പാസാക്കിയതിനെതിരെ പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിന്നു. ബാർകോഴ വിവാദത്തിന്റെ തുടർപ്രതികരണങ്ങളും സഭയില്‍ ഉണ്ടാകും. നിയമസഭയ്ക്കകത്തും പുറത്തും വിഷയം ഒരുപോലെ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ജുഡിഷ്യല്‍ അന്വേഷണവും എക്സൈസ്-ടൂറിസം മന്ത്രിമാരുടെ രാജിയുമാണ് ആവശ്യം.
Related posts:

ക്രിസ്തീയ വിശ്വാസിയെ താലിബാൻ ഭീകരർ ജീവനോടെ തൊലിയുരിഞ്ഞെന്നു യു.എസ് ജനപ്രതിനിധി;അഫ്ഗാനുവേണ്ടി പ്രാർത്...

വേണം പരീക്ഷ: സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സ...


