രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു.
ഉച്ചയ്ക്ക് 2.25നും 2.50 നും ഇടയിലായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്ബരില്‍ ബന്ധപ്പെടണമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അയല്‍രാജ്യമായ നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടായത്.

