സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒരു വര്‍ഷം കൂടി തുടരും, ധനവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.

ഇത് സംബന്ധിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, പുതിയ വാഹനങ്ങള്‍ വാങ്ങല്‍ എന്നിവക്കുള്ള നിയന്ത്രണം ഒരു വര്‍ഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ധനകാര്യ പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവ് ഇറക്കിയത്. സര്‍വ്വകലാശാല, പി.എസ്.സി എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്