മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോലീസ് അകമ്ബടി വാഹനത്തിന്‍റെ അമിത വേഗതയില്‍ റിപ്പോര്‍ട്ട് തേടി കോടതി.
വെള്ളിയാഴ്ച കുറവിലങ്ങാട് കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ പോലീസ് അകമ്ബടി വാഹനം അപകടകരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷല്‍ മജിസ്‌ട്രേറ്റ് ജി. പദ്മകുമാറാണ് കുറവിലങ്ങാട് എസ്‌എച്ച്‌ഒയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടിയത്.
മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉള്‍പ്പെടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലീസ് വാഹനം കടന്ന് പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ച് 17ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

