സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി. ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളില്‍ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസ൦മുമ്ബ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വില 2418 ഡോളർ ആയിരുന്നു. അത് കുറഞ്ഞ് 2295 ഡോളിലേക്ക് എത്തിയിട്ടുണ്ട്. വില 2268 ഡോളർ വരെയാകും എന്നാണ് റിപ്പോർട്ടുകള്‍ വരുന്നത്. അതായത് വരും ദിവസങ്ങളില്‍ സ്വർണവില കുറയാനുള്ള സാധ്യതയുണ്ട്.

