കെട്ടിട നിര്‍മ്മാണവും കെട്ടിട നിര്‍മ്മാണ അനുമതിയും

ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് വീട് പണിയുക എന്നത്. ഇത് നിങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ ഒരു സങ്കേതമാണ്. അതിനാല്‍, വീടിന്റെ പ്ലാന്‍ രൂപകല്‍പനയുടെയും വീട് നിര്‍മ്മാണത്തിന്റെയും ഓരോ ഘട്ടങ്ങളും മനസ്സിലാക്കണം.

കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഭൂമി വികസനത്തിനും അനുമതി ആവശ്യമാണ്. എംപാനല്‍ ചെയ്യപ്പെട്ട ലൈസന്‍സിയും കെട്ടിട ഉടമയും നിര്‍മ്മാണ നിയമപരമായ വ്യവസ്ഥകള്‍ക്കനുസരിച്ചാണെന്ന് ഒരു സംയുക്ത പ്രസ്താവന കുറഞ്ഞ അപകടമുള്ള കെട്ടിടനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മതിയാകുന്നതാണ്. കെട്ടിടപെര്‍മിറ്റിന് ആവശ്യമായ രേഖകള്‍ നിര്‍ണ്ണയിക്കപ്പെട്ട രൂപകല്പന പ്രകാരമുള്ള അപേക്ഷ, കെട്ടിടത്തിന്റെ രൂപരേഖ (പ്ലാന്‍), ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍, ഫീ നല്‍കിയതിന്റെ രസീത്, ബില്‍ഡര്‍/ലൈസന്‍സിയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തുടങ്ങിയവയാണ്. കെട്ടിടത്തിന് അനുമതിയോ / അനുമതി നിഷേധമോ 15 ദിവസത്തിനുള്ളില്‍ നല്‌കേണ്ടതാണ്. നിശ്ചിതസമയത്ത് പെര്‍മിറ്റ് നല്കിയില്ലെങ്കില്‍ തദ്ദേശ അധികാരി തീരുമാനമെടുക്കാത്ത പക്ഷം പെര്‍മിറ്റ് നല്‍കിയതായി കണക്കാക്കാവുന്നതും അപേക്ഷകന് നിയമപരമായ ലംഘനം കൂടാതെ മുമ്പോട്ടു നീങ്ങാവുന്നതാണ്. തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള ട്രൈബ്യൂണല്‍ മുമ്പാകെ പൗരന്മാര്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ അപ്പീലുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ജി ഐ എസ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങളുടേയും സ്ഥലങ്ങളുടേയും വിവരങ്ങള്‍ ഡിജിറ്റല്‍ ആയി ശേഖരിച്ച് മികച്ചതും ത്വരിതഗതിയിലുമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെട്ടിടപെര്‍മിറ്റുകള്‍ നല്‍കുവാന്‍ കെ-സ്മാര്‍ട്ട് സഹായിക്കുന്നു. കെ-സ്മാര്‍ട്ടില്‍ ഇതിനായി ഒരു ജി ഐ എസ് റൂള്‍ എന്‍ജിനും കൊണ്ടുവന്നിട്ടുണ്ട്. 70% കെട്ടിടങ്ങളും അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലാണ് വരുന്നത്. (330 ചതുരശ്രമീറ്റര്‍ പ്രദേശത്ത് 10 മീറ്റര്‍ ഉയരത്തിനു താഴെ) വാസ്തുശില്പിയോ നിയോഗിക്കപ്പെട്ട എന്‍ജിനീയറോ കെ-സ്മാര്‍ട്ടില്‍ കെട്ടിടത്തിന്റെ രൂപരേഖ സമര്‍പ്പിക്കേണ്ടതും സോഫ്റ്റ്‌വെയര്‍ അവരെ നയിക്കുന്നതുമാണ്. അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനകം പെര്‍മിറ്റ് നല്‌കേണ്ടതാണ്.

കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ 2019, കേരള പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ 2019

കെട്ടിടനിര്‍മ്മാണം ശ്രദ്ധയോടും ആസൂത്രണത്തോടുംകൂടി ചെയ്യേണ്ട ഒരു പ്രധാന പ്രക്രിയയാണ്. പുതിയ കെട്ടിടം പണിയുമ്പോഴും പഴയ കെട്ടിടം നവീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

1. സ്ഥലം തിരഞ്ഞെടുക്കല്‍: ഭൂമിയുടെ സ്വഭാവം (മണ്ണിന്റെ തരം, ജലനിരപ്പ്, തുടങ്ങിയവ) പരിസരവുമായി ഇണങ്ങുന്നുണ്ടോ എന്ന് നോക്കുക. അടുത്തുള്ള സൗകര്യങ്ങള്‍ (പാര്‍ക്ക്, സ്‌കൂള്‍, ആശുപത്രി തുടങ്ങിയവ)

2. രൂപകല്‍പ്പനയും പ്ലാനും : കെട്ടിടത്തിന്റെ ഉദ്ദേശ്യം അനുസരിച്ചുള്ള ഡിസൈന്‍ – ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്ലാനിങ്. ഊര്‍ജ്ജക്ഷമതയും പരിസ്ഥിതി സൗഹൃദവും.

3. അനുമതികള്‍: പ്രാദേശിക നിര്‍മ്മാണനിയമങ്ങള്‍ അനുസരിച്ചുള്ള അനുമതികള്‍. മുനിസിപ്പല്‍ / പഞ്ചായത്ത് അംഗീകാരം.

4. നിര്‍മ്മാണ സാമഗ്രികള്‍: ഉയര്‍ന്ന നിലവാരമുള്ള സിമന്റ്, കമ്പി, മണല്‍, കല്ല് തുടങ്ങിയവ – ഊര്‍ജ്ജക്ഷമതയും പരിസ്ഥിതി സൗഹൃദവുമുള്ള സാമഗ്രികള്‍.

5. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, മറ്റ് ആന്തരിക സംവിധാനങ്ങള്‍: – സുരക്ഷിതവും ആധുനികവുമായ ഇലക്ട്രിക്കല്‍ ഫിറ്റിംഗ്‌സ്. – പൈപ്പുകള്‍, വാട്ടര്‍ ഹീറ്റര്‍, സെപ്റ്റിക് ടാങ്ക് സംവിധാനം.

6. തൊഴിലാളികളുടെ നിലവാരം: – വിദഗ്ധ തൊഴിലാളികളെ നിയമിക്കുക. – സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

7. ഒരു പഴയ കെട്ടിടം പുനര്‍ നിര്‍മ്മിക്കുമ്പോള്‍, ഘടനാപരമായ സുരക്ഷ പരിശോധിക്കുക.വിള്ളലുകളോ ബലക്ഷയങ്ങള്‍ ഉണ്ടോ എന്ന് നോക്കുക.

8. കെട്ടിടത്തിന്റെ life,durability,strength,cross ventilation and air circulation എന്നിവ ഉറപ്പ് വരുത്തേണ്ടതും ഡിസൈനറുമായി സംസാരിച്ചു വ്യക്തത വരുത്തണം.

വീട് പണിയുമ്പോള്‍ പെര്‍മിറ്റ് സംബന്ധമായ കാര്യങ്ങളും നിയമപരമായ കാര്യങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടത് ആവശ്യമാണ്. അതുപോലെ ഏവരുടെയും സ്വപ്‌നമാണ് ഭവനം. ആ ഭവനം നിര്‍മ്മാണത്തില്‍ ഭൂമി തിരഞ്ഞടുക്കുമ്പോള്‍ ഭൂമിയുടെ തരം, സ്വഭാവം, വസ്തുവിലേക്കുള്ള വഴി, ജലസ്രോതസ്സ് എന്നിവ ഉറപ്പ് വരുത്തുക.

അതുപോലെ economical ലായി കെട്ടിടം ഡിസൈന്‍ ചെയ്യുന്നതിനു ഭൂമി ഒരു പരിധി വരെ നമ്മേ സഹായിക്കും. കാരണം foundation and basemet നിര്‍മ്മാണ ചിലവ് കുറഞ്ഞതെങ്കില്‍ കെട്ടിട നിര്‍മ്മാണം ലാഭകരമായിരിക്കും.

നിലവില്‍ പഴക്കമുള്ളതും 25 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളതുമായ കെട്ടിടങ്ങള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ പ്ലിന്ത് ഏരിയയില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ആ ഏരിയ വ്യത്യാസം പ്ലാനില്‍ വരച്ചു ബില്‍ഡിംഗ് reguralize ചെയ്യുക.

പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയുമ്പോള്‍ പൊളിച്ചു മാറ്റപ്പെടുന്ന ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്തവിധത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമുമ്പു കൃത്യമായ structural and architectual design രൂപകല്പന ചെയ്യുക.

സംശയങ്ങള്‍ക്ക് –

SANTHOSH MATHEW

ഫോണ്‍: 9656941456