സിക്ക വൈറസ്; സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കി.

രോഗബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 28-നാണ് രോഗം സ്ഥിരീകരിച്ചത്.

പുനെ എന്‍ഐവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനകളിലാണ് രോഗബാധ സിക്കയാണെന്ന് വ്യക്തമായത്.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസംഘം രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം പരിശോധിച്ചിരുന്നു.

കൊതുകിന്‍റെ ഉറവിടനശീകരണം ഫലപ്രദമായി നടപ്പാക്കാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് മൊത്തം 17 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും ആശുപത്രി ജീവനക്കാരാണ്.